
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചുവരുന്ന നടനാണ് ഫഹദ് ഫാസിൽ. കേരളത്തിലെ പോലെത്തന്നെ ഈ രണ്ടു സംസ്ഥാനങ്ങളിലും ഫഹദ് ഫാസിലിന് ഒരുപാട് ആരാധകർ ഉണ്ട്. ജ്ഞാനവേൽ സംവിധാനം ചെയ്ത, രജനികാന്ത് നായകനായ ‘വേട്ടൈയ്യൻ’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം സിനിമയെ ജീവസുറ്റതാക്കുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കൂലി'യാണ്. ഈ ചിത്രം ഓഗസ്റ്റ് 14-ന് റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയതിന് ശേഷം രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ മുമ്പ് 'ജയിലറി'ൽ അഭിനയിച്ച രമ്യകൃഷ്ണൻ, മിർണ മേനോൻ, ശിവരാജ്കുമാർ, മോഹൻലാൽ, യോഗി ബാബു തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനായി ചിത്രത്തിൽ ജോയിൻ ചെയ്തു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിലും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം ‘വേട്ടൈയ്യൻ’ ചിത്രത്തിലെപോലെ വളരെ കൗതുകകരമായ കഥാപാത്രമാണത്രെ! വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകുന്നത്.
Photo Courtesy - Google











